വിദ്യാർഥിനിയെ പീ*ഡി*പ്പിച്ചു, വിവരം മറച്ചുവെച്ച് സ്കൂൾ അധികൃതർ, കേസെടുത്ത് പോലീസ്

തിരുവനന്തപുരം: വിദ്യാർഥിനിയെ പീ*ഡി*പ്പിച്ചുവെന്ന പരാതിയിൽ അധ്യാപകൻ അറസ്റ്റിൽ. തിരുവനന്തപുരത്തെ സ്വകാര്യ സ്‌കൂളിൽ ജോലി ചെയ്യുന്ന നേട്ടയം സ്വദേശിയായ അരുൺ മോഹനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പീഡനവിവരം മറച്ചുവച്ച സ്‌കൂളിനെതിരേയും പോക്‌സോ വകുപ്പുകൾ ചുമത്തി കേസെടുത്തു.

ഏഴാം ക്ലാസ് വിദ്യാർഥിനിയെ പീ*ഡി*പ്പിച്ചു എന്നാണ് കേസ്. അഞ്ചാം ക്ലാസ് മുതൽ ഇയാൾ കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നാണ് പരാതി. കൗൺസിലിങ്ങിനിടയാണ് കുട്ടി വിവരം വെളിപ്പെടുത്തിയത്. വിദ്യാർഥിനിയുടെ പരാതിയിൽ സ്‌കൂൾ അധികൃതർ ഇയാളെ സസ്‌പെൻഡ് ചെയ്തുവെങ്കിലും പൊലീസിൽ പരാതി നൽകാൻ തയ്യാറായില്ല. വിദ്യാർഥിനിയുടെ ബന്ധുവാണ് പൊലീസിൽ വിവരമറിയിക്കുന്നത്. ഫോർട്ട് പൊലീസ് കേസെടുക്കുകയും അധ്യാപകനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പീഡനവിവരം അറിഞ്ഞിട്ടും മറച്ചുവെച്ചതിനാണ് സ്‌കൂളിനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തത്.