നഗ്നതാ പ്രദർശനം; പൊതു സമൂഹത്തോട് മാപ്പ് പറഞ്ഞ് വിനായകൻ

ബാൽക്കണിയിൽ നിന്ന് വസ്ത്രം അഴിച്ച് കാണിക്കുന്ന ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെ മാപ്പ് പറഞ്ഞ് നടൻ വിനായകൻ. തൻറെ ഭാഗത്തുനിന്നുണ്ടായ എല്ലാ നെഗറ്റീവ് എനർജികൾക്കും പൊതുസമൂഹത്തോട് ഞാൻ മാപ്പ് ചോദിക്കുന്നുവെന്ന് നടൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.

‘സിനിമ നടൻ എന്ന നിലയിലും വ്യക്തി എന്ന നിലയിലും പല വിഷയങ്ങളും കൈകാര്യം ചെയ്യാൻ എനിക്ക് പറ്റുന്നില്ല. എൻറെ ഭാഗത്തുനിന്നുണ്ടായ എല്ലാ നെഗറ്റീവ് എനർജികൾക്കും പൊതുസമൂഹത്തോട് ഞാൻ മാപ്പ് ചോദിക്കുന്നു. ചർച്ചകൾ തുടരട്ടെ…,’ എന്നായിരുന്നു വിനായകൻറെ പോസ്റ്റ് . ഫ്ലാറ്റിന്റെ ബാൽക്കണിയിൽ വെച്ച് വസ്ത്രം അഴിച്ച് കാണിക്കുന്ന വിനായകന്റെ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിച്ചത്. എതിർ വശത്തുള്ള കെട്ടിടത്തിൽ നിന്നാണ് വിഡിയോ പകർത്തിയിരിക്കുന്നത്. വിഡിയോയുടെ സ്ക്രീൻഷോട്ട് വിനായകൻ തന്നെ സ്വന്തം ഫെയ്സ്ബുക്ക് അക്കൗണ്ടിലും പോസ്റ്റ് ചെയ്​തു.

നഗ്നതാ പ്രദർശനത്തിനൊപ്പം താരം ആളുകളെ അസഭ്യം പറഞ്ഞെന്നും ആരോപണമുണ്ട്. എതിർ വശത്തുള്ള കെട്ടിടത്തിൽ നിന്നാണ് വിഡിയോ പകർത്തിയിരിക്കുന്നത്.