വിദ്യാർഥികളെ കാറിടിച്ച് കൊല്ലാൻ ശ്രമം; ഒളിവിലായിരുന്ന യൂട്യൂബർ മണവാളൻ പിടിയിൽ

തൃശൂർ: വിദ്യാർഥികളെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ യൂട്യൂബർ മണവാളൻ എന്നറിയപ്പെടുന്ന മുഹമ്മദ് ഷഹീൻ ഷാ (26) പൊലീസ് പിടിയിൽ. തൃശൂർ കേരള വർമ്മ കോളജ് വിദ്യാർഥികളെയാണ് ഇയാൾ കാറിടിച്ച് കൊല്ലാൻ ശ്രമിച്ചത്.

ഒളിവിലായിരുന്ന മുഹമ്മദ് ഷഹീൻ ഷാക്കെതിരെ തൃശൂർ വെസ്റ്റ് പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തൃശ്ശൂർ എരനല്ലൂർ സ്വദേശിയാണ് മുഹമ്മദ് ഷഹീൻ ഷാ. യൂട്യൂബിൽ 15 ലക്ഷം ഫോളോവേഴ്സ് ഉള്ള മണവാളൻ മീഡിയ എന്ന യൂട്യൂബ് ചാനലുടമയാണ് ഇയാൾ. കഴിഞ്ഞ ഏപ്രിൽ 19നായിരുന്നു കേസിനാസ്പദമായ സംഭവം. കേരളവർമ്മ കോളജിന് സമീപത്തു വച്ച് മദ്യപാനത്തെ തുടർന്നുണ്ടായ തർക്കത്തിലാണ് മുഹമ്മദ് ഷഹീൻ വിദ്യാർത്ഥികളെ പിന്തുടർന്നെത്തി അപായപ്പെടുത്താൻ ശ്രമിച്ചത്.