വിശാലും നടി സായ് ധൻസികയും വിവാഹിതരാവുന്നു

തമിഴ് നടൻ വിശാൽ വിവാഹിതനാവുന്നു. നടി സായ് ധൻസികയാണ് വിശാലിന്റെ വധു. സായി ധൻസിക തന്നെയാണ് ഈ കാര്യം പുറത്തുവിട്ടത്. നടി കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിത്രമായ ‘യോഗി ഡാ’യുടെ ഓഡിയോ ലോഞ്ച് ചടങ്ങിനിടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഈ വർഷം ഓ​ഗസ്റ്റ് 29-നാണ് വിശാലും സായ് ധൻസികയും വിവാഹിതരാവുന്നത്. 15 വർഷം നീണ്ടുനിന്ന സൗഹൃദത്തിനൊടുവിലാണ് വിവാഹം.

അടുത്തിടെ നടൻ സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വിവാഹത്തെ കുറിച്ച സൂചിപ്പിച്ചിരുന്നു. എന്നാൽ വധുവിനെ കുറിച്ചുള്ള വിവരങ്ങൾ താരം പങ്കുവച്ചിരുന്നില്ല. 35കാരിയായ ധൻസിക 2006ൽ റിലീസ് ചെയ്ത മാനത്തോടു മഴൈക്കാലം എന്ന സിനിമയിലൂടെ അഭിനയ രംഗത്തെത്തി. കബാലി, പേരാൺമൈ, പരദേശി തുടങ്ങിയ തമിഴ് ചിത്രങ്ങളിലെ പ്രകടനത്തിലൂടെ ശ്രദ്ധേയയാണ് ധൻസിക.