കോട്ടയം: പാലായ്ക്കടുത്ത് രാമപുരത്ത് മൂന്നു പെൺമക്കളുടെ കഴുത്തറുത്ത ശേഷം പിതാവ് തൂങ്ങി മരിച്ച നിലയില്‍. രാമപുരം ചേറ്റുകുളം സ്വദേശി ജോമോൻ (40) ആണ് സ്കൂൾ വിദ്യാർത്ഥിനികളായ മൂന്ന് പെൺകുട്ടികളുടെ കഴുത്തറുത്ത ശേഷം തൂങ്ങിമരിച്ചത്.
ഗുരുതരമായി പരിക്കേറ്റ അനന്യ 13, അമേയ 10, അനാമിക ഏഴ് എന്നിവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതിൽ അനാമികയുടെ നില അതീവ ഗുരുതരമാണ്.

ഇന്നലെ അർദ്ധരാത്രി പന്ത്രണ്ടരയോടെ ആയിരുന്നു സംഭവം. ജോമോനെയും മക്കളെയും ഭാര്യ ഉപേക്ഷിച്ചു പോയിരുന്നു. ഇതിന് ശേഷം മൂന്ന് പെൺമക്കളുമൊത്താണ് ജോമോൻ കഴിഞ്ഞ ഒന്നര വർഷമായി താമസിച്ചിരുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

























