ഏകദിന ലോകകപ്പില്‍ പാക്കിസ്ഥാനെ 7 വിക്കറ്റിന് തകർത്ത് ഇന്ത്യ

അഹ്‌മദാബാദ്‌ : പാക്കിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തിൽ ഇന്ത്യയ്‌ക്ക്‌ തകര്‍പ്പൻ വിജയം. പാക്കിസ്ഥാനെ 7 വിക്കറ്റിനാണ് ഇന്ത് തകര്‍ത്തത്. 117 പന്ത് ബാക്കി നിൽക്കെ 192 റൺസെന്ന ലക്ഷ്യം മറികടന്ന ഇന്ത്യ ഏകദിന ലോകകപ്പിൽ പാക്കിസ്ഥാനോട് തോൽക്കാറില്ലെന്ന ചരിത്രം ആവർത്തിച്ചു.

രോഹിത്‌ ശർമ്മയുടെ തകർപ്പൻ ബാറ്റിങ്ങാണ്‌ താരതമ്യേന ചെറിയ സ്‌കോർ പിന്തുണർന്ന ഇന്ത്യയ്‌ക്ക്‌ ജയം അനായാസമാക്കിയത്‌. രോഹിത്‌ 63 പന്തിൽ 86 റൺസ്‌ നേടി പുറത്തായി. ആറ്‌ വീതം സ്‌ക്‌സും ഫോറും അടങ്ങിയതായിരുന്നു രോഹിത്തിന്റെ ഇന്നിങ്‌സ്‌. സ്‌കോർ: പാകിസ്‌താൻ – 191 (42.5), ഇന്ത്യ – 192 – 3 (30.3). ഇന്ത്യക്കായി ശ്രേയസ്‌ അയ്യർ അർധസെഞ്ചുറി നേടി പുറത്താകാതെ നിന്നു 53 (62).

ഏകദിന ലോകകപ്പുകളുടെ ചരിത്രത്തില്‍ ഇന്ത്യ, പാകിസ്‌താനെതിരേ നേടുന്ന തുടര്‍ച്ചയായ എട്ടാം ജയമാണിത്.