ആലപ്പുഴ: പ്രമുഖ ഫെെറ്റ് മാസ്റ്റർ ജോളി ബാസ്റ്റിൻ (53) അന്തരിച്ചു. കഴിഞ്ഞ ദിവസം വെെകിട്ട് നെഞ്ചുവേദനയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

മൃതദേഹം ബെംഗളൂരിലേക്ക് കൊണ്ടുപോയി. സംസ്കാര ചടങ്ങുകൾ വെള്ളിയാഴ്ച്ച ബെംഗളൂരുവിൽ വെച്ച് നടക്കും. കണ്ണൂർ സ്ക്വാഡ്, അയാളും ഞാനും തമ്മിൽ, കമ്മട്ടിപാടം, മാസ്റ്റർ പീസ്, അങ്കമാലി ഡയറീസ് തുടങ്ങി നിരവധി ചിത്രങ്ങളിൽ ഫൈറ്റ് മാസ്റ്റർ ആയി ജോളി ബാസ്റ്റിൻ പ്രവർത്തിച്ചിട്ടുണ്ട്.


ബൈക്ക് സ്റ്റണ്ടിലുടെയാണ് സിനിമയിലെത്തുന്നത്. വിവിധ ഭാഷകളിലായി 400-ൽ പരം ചിത്രങ്ങളില്‍ ഫെെറ്റ് ഡയറക്ടറായിട്ടുണ്ട്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, പഞ്ചാബി ഭാഷകളിൽ പ്രവർത്തിച്ചിട്ടുണ്ടെങ്കിലും കന്നടയിലായിരുന്നു ജോളി ബാസ്റ്റിൻ സജീവ സാന്നിധ്യമായിരുന്നത്.























