പാലക്കാട് : ലിയോ സിനിമ സംവിധായകന് ലോകേഷ് കനകരാജിന് പരുക്ക്. പാലക്കാട് സിനിമയുടെ പ്രമോഷന് പരിപാടിക്കിടെ ഉണ്ടായ തിരക്കില്‍ പെട്ടാണ് കാലിന് പരുക്കേറ്റത്. അനിയന്ത്രിതമായ ജനക്കൂട്ടം നിയന്ത്രിക്കാൻ പൊലീസ് വളരെയേറെ കഷ്ടപ്പെട്ടു. കാലിന് പരുക്കേറ്റ ലോകേഷ് ചെന്നൈയിലേക്ക് മടങ്ങി. കേരളത്തിലെ മറ്റു പ്രമോഷൻ പരിപാടികൾ ഇതോടെ റദ്ദാക്കിയതായും അധികൃതർ അറിയിച്ചു. ലോകേഷ് തന്നെയാണ് വിവരം എക്സിലൂടെ പങ്കുവെച്ചത്. എല്ലാവരുടെയും സ്നേഹത്തിന് നന്ദി, നിങ്ങളെ കാണാൻ ഞാൻ എന്തായാലും ഒരു ദിവസം തിരിച്ചുവരും. എന്നായിരുന്നു ലോകേഷ് എക്സിൽ കുറിച്ചത്.

ഇന്ന് രാവിലെ 10.30 ന് പാലക്കാട് അരോമ തിയേറ്ററിലും 12.15ൻ തൃശ്ശൂർ രാഗം തിയേറ്ററിലും എത്തുന്ന ലോകേഷ് വൈകീട്ട് 5 മണിക്ക് എറണാകുളം കവിത തിയേറ്ററിലും ആരാധകരെ കാണുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ പരിക്ക് പറ്റിയതോടെ പരിപാടികള്‍ റദ്ദാക്കുകയായിരുന്നു. കൊച്ചിയിൽ ഇന്ന് നടത്താനിരുന്ന പ്രസ് മീറ്റിനായി മറ്റൊരു ദിവസം എത്തിച്ചേരുമെന്ന് ലോകേഷ് അറിയിച്ചു.

























