കോഴിക്കോട്: കോഴിക്കോട് നാദാപുരം വളയത്ത് നിര്‍മാണത്തിലിരുന്ന വീട് തകര്‍ന്ന് രണ്ടുപേര്‍ മരിച്ചു. ഇടിഞ്ഞുവീണ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ രണ്ട് തൊഴിലാളികളാണ് മരിച്ചത്. വിഷ്ണു, നവജിത് എന്നിവരാണ് മരിച്ചത്. മൂന്ന് പേർക്ക് പരിക്കേറ്റു.ഇന്ന് രാവിലെ 10.30 മണിയോടെയാണ് അപകടമുണ്ടായത്. വീടിന്‍റെ നിർമ്മാണ പ്രവർത്തനങ്ങൾക്കിടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റ മൂന്ന് പേർ ആശുപത്രിയിൽ ചികിത്സയിലാണ്.

നാദാപുരം വളയത്തിന് സമീപം കൊമ്മാട്ടുപൊയിലിലാണ് സംഭവം. വീടുനിർമാണത്തിനിടെ സൺഷെയ്ഡിന്റെ ഭാഗമാണ് തകർന്നുവീണത്. തൊഴിലാളികൾ അവശിഷ്ടങ്ങൾക്കി ഇടയിൽ അകപ്പെട്ട് പോവുകയായിരുന്നു.

























