പെരുമ്പാവൂരില്‍ വീട്ടില്‍ക്കയറി യുവതിയെ വെട്ടിയ ശേഷം യുവാവ് തൂങ്ങിമരിച്ചു

കൊച്ചി: പെരുമ്പാവൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥിനിയെ വെട്ടിപരിക്കേല്‍പ്പിച്ചശേഷം യുവാവ് തൂങ്ങിമരിച്ചു. ഇരിങ്ങോള്‍ സ്വദേശി എല്‍ദോസാണ് യുവതിയെ ആക്രമിച്ചശേഷം വീട്ടില്‍ തൂങ്ങിമരിച്ചത്.

പെൺകുട്ടിയെ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം പ്രതി ബേസിൽ തൂങ്ങി മരിക്കുകയായിരുന്നു. തലയ്ക്ക് വെട്ടേറ്റ അൽക ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമണം തടയാന്‍ ശ്രമിച്ച വിദ്യാര്‍ഥിനിയുടെ ബന്ധുക്കളെയും യുവാവ് വെട്ടിപരിക്കേല്‍പ്പിച്ചിരുന്നു. ബേസിൽ സ്വന്തം വീട്ടിലാണ് തൂങ്ങിമരിച്ചത്.