ബന്ധുവീട്ടിൽ ആത്മ*ഹത്യ*യ്ക്ക് ശ്രമിച്ച 13കാരി ചികിത്സക്കിടെ മരിച്ചു

കോഴിക്കോട്: ബന്ധുവീട്ടിൽ വച്ച് ആ*ത്മഹ*ത്യയ്ക്ക് ശ്രമിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥിനി ചികിത്സയ്ക്കിടെ മരിച്ചു. കൊയിലാണ്ടി കസ്റ്റംസ് റോഡ് ബീന നിവാസിൽ കമൽ ബാബുവിന്റെ മകൾ ഗൗരി നന്ദയാണ് (13) മരിച്ചത്. തിങ്കളാഴ്ച രാത്രി പത്ത് മണിയോടെ കൊയിലാണ്ടി പന്തലായനിയിലുള്ള ബന്ധുവീട്ടിലാണ് പെൺകുട്ടിയെ തൂ*ങ്ങിയ നിലയിൽ കണ്ടെത്തിയത്.

ഉടൻ തന്നെ കൊയിലാണ്ടി താലൂക്ക് ഗവ.ആശുപത്രിയിലും തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം രാവിലെ ആറ് മണിയോടെയാണ് മരണം സംഭവിച്ചത്. ആ*ത്മഹ*ത്യ ശ്രമത്തിന് പിന്നിലെ കാരണം വ്യക്തമല്ല. മാതാവ്: പരേതയായ ജിജിന. സഹോദരി: ദിയ.