ഡ്രൈവിങ്ങ് ടെസ്റ്റിൽ പരാജയപ്പെട്ടു; കണ്ണൂരിൽ ക്രിസ്തുമസ് അപ്പൂപ്പന്റെ മുഖം മൂടി ധരിച്ച് പ്ലസ് ടു വിദ്യാർഥി തൂങ്ങി മരിച്ച നിലയിൽ

കണ്ണൂർ : കണ്ണൂരിൽ പ്ലസ് ടു വിദ്യാർഥി തൂങ്ങി മരിച്ച നിലയിൽ. കുറുവ കാഞ്ഞിരയിലെ നിസാറിന്റെ മകൻ കെ എം ഫർഹാൻ ആണ് മരിച്ചത്.
ക്രിസ്തുമസ് അപ്പൂപ്പന്റെ മുഖം മൂടി ധരിച്ചായിരുന്നു കുട്ടി ജീവനൊടുക്കിയത്. ഡ്രൈവിങ്ങ് ടെസ്റ്റിൽ പരാജയപ്പെട്ടതിന്റെ മനോവിഷമത്തിലായിരുന്നു ഫർഹാൻ എന്ന് ബന്ധുക്കൾ പറയുന്നു.