തിരുവനന്തപുരത്ത് യുവതി ജീവനൊടുക്കിയ സംഭവം; ഭർതൃമാതാവിന്റെ പീഡനം, മര്‍ദ്ദനമേറ്റ തെളിവടക്കം പുറത്ത് വിട്ട് ബന്ധുക്കൾ

തിരുവനന്തപുരം : തിരുവല്ലത്ത് ഭർതൃ മാതാവിന്റെ മാനസിക പീഡനം മൂലം യുവതി ആത്മഹത്യ ചെയ്‌തു. വണ്ടിത്തടം സ്വദേശി ഷഹന ഷാജിയാണ് ജീവനൊടുക്കിയത്. സംഭവത്തില്‍ തിരുവല്ലം പോലീസ് കേസെടുത്തു. ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് മരണം.

ഷഹനയുടെ മുഖത്തും കൈയിലും പരിക്കേറ്റ പാടുകളുടെ ചിത്രങ്ങൾ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. ഭര്‍തൃമാതാവ് ഷഹ്നയെ സ്ഥിരമായി പീഡിപ്പിച്ചിരുന്നു എന്ന് ബന്ധുക്കള്‍ ആരോപിച്ചു. തിരുവല്ലം പൊലീസ് ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഭര്‍തൃ വീട്ടിലെ പ്രശ്‌നങ്ങലെ തുടര്‍ന്ന് ഷഹാന മൂന്ന് മാസമായി സ്വന്തം വീട്ടിലായിരുന്നു. ഭർതൃവീട്ടിലെ ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞ ദിവസം ഭർത്താവ് ഷഹാനയെ നിർബന്ധിച്ചെങ്കിലും പോകാൻ കൂട്ടാക്കിയില്ല. തുടർന്ന് ഭർത്താവ് നൗഫൽ ഷഹനയുടെ വീട്ടിലെത്തി ഒന്നര വയസുള്ള കുഞ്ഞിനെ ബലമായി വീട്ടിലേക്ക് പോയി. ഇതിനെ തുടർന്ന് മുറിയിൽ കയറി കതകടച്ചു ഷഹന ആത്മഹത്യ ചെയ്യുകയായിരുന്നു.