കടം കൊടുത്ത സ്വര്‍ണവും പണവും തിരിച്ചുകിട്ടിയില്ല; പത്തനംതിട്ടയില്‍ തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച സ്ത്രീ മരിച്ചു

പത്തനംതിട്ട: അയല്‍വാസിയുടെ ബന്ധു കടം വാങ്ങിയ പണവും സ്വര്‍ണവും തിരികെ നല്‍കാഞ്ഞതിനെ തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച സ്ത്രീ മരിച്ചു. പത്തനംതിട്ട കിടങ്ങന്നൂര്‍ വല്ലനയില്‍ രജനി ത്യാഗരാജൻ (54) ആണ് മരിച്ചത്. ഇന്നലെയാണ് ഇവര്‍ പരസ്യമായി ആത്മഹത്യക്ക് ശ്രമിച്ചത്.

തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ ഇവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് ഇന്ന് മരണം സംഭവിച്ചിരിക്കുന്നത്.