സിഡിഎം മെഷീനില്‍ കള്ളനോട്ട് നിക്ഷേപിച്ചു; പ്രതികള്‍ പിടിയില്‍

തിരുവനന്തപുരം: തലസ്ഥാനത്ത് സിഡിഎം മെഷീനിൽ കള്ളനോട്ട് നിക്ഷേപിക്കാൻ ശ്രമിച്ച രണ്ടുപേർ പിടിയിൽ. ആര്യനാട് സ്വദേശികളായ ജയൻ, ബിനീഷ് എന്നിവരാണ് പിടിയിലായത്. പൂവച്ചൽ എസ്ബിഐയുടെ സിഡിഎം മെഷീനിനുള്ളിലാണ് പ്രതികൾ കള്ളനോട്ടുകൾ നിക്ഷേപിക്കാൻ ശ്രമിച്ചത്. 500 ന്റെ 8 കള്ളനോട്ടുകളാണ് പ്രതികൾ സിഡിഎം മെഷീനിൽ നിക്ഷേപിച്ചത്.

കള്ളനോട്ടുകള്‍ നിർമ്മിച്ചതും പ്രതികള്‍ തന്നെയാണെന്ന് പൊലീസ് സംശയിക്കുന്നു. പ്രതികള്‍ നേരത്തെയും സമാനമായ രീതിയില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ട്. കൂടുതല്‍ കള്ളനോട്ടുകള്‍ അച്ചടിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചുകള്ളനോട്ടുകള്‍ നിർമ്മിച്ചതും പ്രതികള്‍ തന്നെയാണെന്ന് പൊലീസ് സംശയിക്കുന്നു. പ്രതികള്‍ നേരത്തെയും സമാനമായ രീതിയില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ട്. കൂടുതല്‍ കള്ളനോട്ടുകള്‍ അച്ചടിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.

ഇന്നലെയാണ് പൂവച്ചൽ എസ്ബിഐയുടെ സിഡിഎം മെഷീനിൽ ഇവർ കള്ളനോട്ട് നിക്ഷേപിച്ചത്. സംഭവം ബാങ്ക് അധികൃതരുടെ ശ്രദ്ധയിൽപ്പെടുകയും പണം നിക്ഷേപിച്ച അക്കൗണ്ട് കണ്ടെത്തി കാട്ടാക്കട പോലീസിൽ പരാതി നൽകുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളും അക്കൗണ്ട് ഡീറ്റെയിൽസ് എന്നിവ പരിശോധിച്ച പൊലീസ് പ്രതികളെ പിടികൂടുകയായിരുന്നു. പ്രതികളിൽ ഒരാളുടെ അമ്മയുടെ അക്കൗണ്ടിലേക്കാണ് കള്ളനോട്ട് നിക്ഷേപിച്ചത്. ഇതിൽ ബിനീഷാണ് കള്ളനോട്ട് നിർമാണത്തിലെ പ്രധാനി. ബന്ധുവായ ജയന്റെ് വീട്ടിലാണ് നോട്ട് നിർമ്മാണത്തിനുള്ള സജ്ജീകരണങ്ങൾ ഒരുക്കി കള്ളനോട്ട് നിർമ്മിച്ചിരുന്നതെന്നും പോലീസ് പറ്ഞ്ഞു.

പ്രതികളെ ഇന്നലെ തന്നെ കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങിച്ചു.