കൊച്ചി : വയനാട് ഉരുൾപൊട്ടൽ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നടി അനശ്വര രാജൻ രണ്ട് ലക്ഷം നൽകി. എറണാകുളം ജില്ല കളക്‌ടർക്ക് അനശ്വരയ്‌ക്ക് വേണ്ടി അമ്മ ഉഷ രാജൻ രണ്ട് ലക്ഷം രൂപയുടെ ചെക്ക് കൈമാറുകയായിരുന്നു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് കോടി രൂപയാണ് തെലുങ്ക് നടൻ പ്രഭാസ് നല്‍കിയത്. കേരളം നേരിട്ട ഏറ്റവും ദുരന്തമാണ് വയനാട്ടിൽ സംഭവിച്ചതെന്നും ഈ സാഹചര്യത്തിൽ എല്ലാവരും കേരളത്തിനൊപ്പം നിലകൊള്ളണമെന്നും പ്രഭാസ് പറഞ്ഞു. നേരത്തെ പ്രളയകാലത്തും കേരളത്തിന് പ്രഭാസ് സാമ്പത്തിക പിന്തുണ നൽകിയിരുന്നു.

























