താരസംഘടനയായ ‘അമ്മ’യിലെ എക്സിക്യൂട്ടീവ് അംഗങ്ങൾ കൂട്ടരാജിയില്‍ പ്രതികരിച്ച് നടി നിഖില വിമൽ. രാജിവച്ചത് ഉചിതമായില്ലെന്നും താരം പറഞ്ഞു. അമ്മയിലെ അംഗങ്ങളായ തങ്ങളും സോഷ്യൽ മീഡിയ വഴിയൊക്കെയാണ് വിവരമറിഞ്ഞത്. ‘അമ്മ’ ഭാരവാഹികൾ സമൂഹത്തോട് ഉത്തരം പറയാൻ ബാധ്യസ്ഥരാണ്. അത് പറഞ്ഞതിനുശേഷമായിരുന്നു രാജിവെക്കേണ്ടിയിരുന്നതെന്നും നിഖില കൂട്ടിച്ചേർത്തു.

സംഘടനയ്ക്ക് അകത്ത് എന്താണ് നടക്കുന്നതെന്ന് നമുക്കറിയില്ല. നമ്മളോട് ചർച്ച ചെയ്തിട്ടല്ല തീരുമാനമെടുത്തത്. അസോസിയേഷന് അകത്തുതന്നെ ചർച്ച ചെയ്ത് കൃത്യമായ തീരുമാനമെടുത്ത് പുതിയ നടപടികളെന്തെങ്കിലും എടുത്ത് ഞങ്ങളിന്നതൊക്കെ ചെയ്തിട്ടാണ് പോകുന്നത് എന്ന് പറഞ്ഞിരുന്നുവെങ്കിൽ അതിന് ഒരു അർഥമുണ്ടായേനെ. ഇതിപ്പോൾ നിങ്ങളെങ്ങോട്ട് പോയി എന്തിന് പോയി എന്ന ചോദ്യമാണ് എല്ലാവർക്കും. അതൊരു പ്രശ്നമാണ്”. – നിഖില പറയുന്നു

























