വിനേഷ് ഫോഗട്ടും ബജ്‍രംഗ് പൂനിയയും കോണ്‍ഗ്രസിൽ ചേര്‍ന്നു

ന്യൂഡല്‍ഹി: ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‍രംഗ് പൂനിയയും കോണ്‍ഗ്രസിൽ ചേര്‍ന്നു. ഡല്‍ഹി എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് ഇരുവരും കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാൽ, ഹരിയാന പിസിസി അധ്യക്ഷൻ പവൻ ഖേര , ഹരിയാനയിലെ കോൺഗ്രസിൻ്റെ ചുമതലയുള്ള ദീപക് ബാബറിയ എന്നിവർക്കൊപ്പമാണ് ഇരുവരും എഐസിസി ആസ്ഥാനത്ത് എത്തിയത്.

കോൺഗ്രസ്സിൽ അംഗത്വം എടുത്തത്തിൽ അഭിമാനം ഉണ്ടെന്നും ഞങ്ങൾ തെരുവിൽ സമരം ഇരുന്നപ്പോൾ പിന്തുണ തന്ന പാർട്ടിയാണിതെന്നും മോശം സമയത്ത് മാത്രമേ ആരൊക്കെ നമുക്കൊപ്പം ഉണ്ടാകു എന്ന് മനസിലാകൂവെന്നും വിനേഷ് ഫോഗട്ട് പറഞ്ഞു.