‘രാഹുൽ മാങ്കൂട്ടത്തിൽ ഗർഭം കലക്കി’; വിക്കിപീഡിയ പേജ് തിരുത്തി അജ്ഞാതർ

പാലക്കാട്: ഗർഭഛിദ്രത്തിന് നിർബന്ധിച്ചു എന്നതുൾപ്പെടെയുള്ള ആരോപണങ്ങൾ നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ വിക്കിപീഡിയ പേജ് എഡിറ്റ് ചെയ്ത് അജ്ഞാതർ. രാഹുൽ മാങ്കൂട്ടത്തിലിനെക്കുറിച്ചുള്ള മലയാളം പ്രൊഫൈൽ പേജിലാണ് എഡിറ്റ് ചെയ്തത്. പിന്നീട് ഇത് തിരുത്തി പഴയപടിയാക്കിയിട്ടുണ്ട്.

പദവിയുടെ താഴെ മുൻഗാമി എന്ന സ്ഥലത്ത് ഷാഫി പറമ്പിലിന്റെ പേരുമുണ്ട്. ‘രാഹുൽ മാങ്കൂട്ടത്തിൽ, ഗർഭം കലക്കി, നിയമസഭാംഗം, മുൻഗാമി; ഷാഫി പറമ്പിൽ, വലിയ കോഴി’ എന്നിങ്ങനെയാണ് പേജ് എഡിറ്റ് ചെയ്തിരിക്കുന്നത്. മറ്റു വിവരങ്ങൾ മുൻപുള്ളതുപോലെത്തന്നെയാണ്.

ആർക്കും എഡിറ്റ് ചെയ്യാൻ സാധിക്കുന്ന സ്വതന്ത്ര പ്ലാറ്റ്ഫോം ആണ് വിക്കിപീഡിയ. രജിസ്റ്റർ ചെയ്തവർക്കും അല്ലാത്തവർക്കും ഉള്ളടക്കം എഡിറ്റ് ചെയ്യാൻ സാധിക്കും. ചില ഉള്ളടക്കങ്ങൾ എഡിറ്റ് ചെയ്യാൻ പ്രത്യേകാനുമതി ആവശ്യമുണ്ട്.

യുവതിയെ ഗർഭിണിയാക്കിയശേഷം നിർബന്ധിച്ച് ഗർഭഛിദ്രം ചെയ്യിപ്പിച്ചുവെന്ന ആരോപണത്തിന് പിന്നാലെയാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ പേജിൽ മാറ്റം വരുത്തിയിരിക്കുന്നത്.