മേക്കപ്പ് ആര്‍ട്ടിസ്റ്റ് സീമ വിനീത് ബിജെപിയില്‍

തിരുവനന്തപുരം: മേക്കപ്പ് ആര്‍ട്ടിസ്റ്റ് സീമ വിനീത് ബിജെപിയില്‍ ചേര്‍ന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറാണ് ഷാള്‍ അണിയിച്ച് സീമ വിനീതിനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. സീമ വിനീതിന് പുറമേ ഭരതനാട്യം കലാകാരി അദ്രിജയും ബിജെപിയില്‍ ചേര്‍ന്നു. തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ നടന്ന ചടങ്ങില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍മാരായപതിനഞ്ചോളം പേര്‍ ബിജെപിയില്‍ ചേര്‍ന്നു.

ബിജെപിയിലേയ്ക്ക് എത്തിയവര്‍ക്ക് അംഗത്വം നല്‍കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും കോണ്‍ഗ്രസിനെയും രാജീവ് ചന്ദ്രശേഖര്‍ വിമര്‍ശിച്ചു. ഇറാന്റെ ആക്രമണത്തില്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസും ഒരക്ഷരം പറഞ്ഞില്ലെന്നായിരുന്നു രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞത്. ഗള്‍ഫ് രാജ്യങ്ങളില്‍ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ മുഖ്യമന്ത്രിയുടേത് ഇരട്ടത്താപ്പാണ്. സിപിഎമ്മിന്റേയും കോണ്‍ഗ്രസിന്റേയും പ്രീണന രാഷ്ട്രീയമാണ്. ഇരു കൂട്ടരും എല്ലാത്തിലും പ്രീണനം കൊണ്ടുവരികയാണ്. ഈ നിലപാട് തെറ്റാണ്. എവിടെയാണെങ്കിലും ഇന്ത്യക്കാരെ രക്ഷിക്കണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.