ചലച്ചിത്ര അഭിനേതാക്കളുടെ സംഘടന അമ്മയുടെ എക്സിക്യൂട്ടീവ് അംഗമായ നടൻ ടിനിടോമിനെതിരെ നടി അൻസിബ നൽകിയ പരാതിയിൽ പ്രാഥമിക അന്വേഷണം ആരംഭിച്ച് പോലീസ്. കടവന്ത്ര പോലീസ് തിങ്കളാഴ്ച അൻസിബയുടെ മൊഴി രേഖപ്പെടുത്തും. താരസംഘടനയായ അമ്മയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ മുതിർന്ന താരങ്ങൾ ഇടപെടാൻ വൈകരുതെന്ന് സാംസ്കാരികവകുപ്പ് മന്ത്രി പിസി വിഷ്ണുനാഥ് പറഞ്ഞു. ടിനി ടോം തന്നെ മതതീവ്രവാദിയാക്കാൻ ശ്രമിച്ചു എന്ന് ചൂണ്ടിക്കാണിച്ചാണ് അൻസിബ ഹസൻ പോലീസിൽ പരാതി നൽകിയത്. ഇൻഫോപാർക്ക് പോലീസിൽ നൽകിയ പരാതി കടവന്ത്ര പോലീസ് സ്റ്റേഷനിലേക്ക് കൈമാറി. അൻസിബയുടെ മൊഴി തിങ്കളാഴ്ച രേഖപ്പെടുത്തും. മൊഴി പരിശോധിച്ച ശേഷം ടിനി ടോമിനെ വിളിക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കും.

അതേസമയം അമ്മയിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി പിസി വിഷ്ണുനാഥ് പറഞ്ഞു. അൻസിബ അമ്മ എക്സിക്യൂട്ടീവിൽ നൽകിയ പരാതിയിൽ നടപടികൾ ഉണ്ടായില്ല ഇതിന് പിന്നാലെയാണ് പോലീസിൽ പരാതി നൽകിയത്. വിവാദങ്ങൾക്ക് പരാതി പരിശോധിക്കാൻ എക്സിക്യൂട്ടീവ് കമ്മിറ്റി പ്രത്യേക കമ്മിറ്റി രൂപീകരിച്ചു . പരാതികൾ വരുന്ന ജനറൽബോഡിയിൽ വിശദമായി ചർച്ച ചെയ്യും.

























