സേലം: സ്ത്രീകളുമായി ബന്ധം സ്ഥാപിച്ചതിനുശേഷം പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ പലചരക്കുകട ഉടമ അറസ്റ്റിൽ. കൊണ്ടെല്ലാം പട്ടിപ്പുത്തൂർ സ്വദേശി മണികണ്ഠനാണ് (43) അറസ്റ്റിലായത്. സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ചതിനുശേഷം ഫോണിലൂടെ ബന്ധം ഉറപ്പിക്കുകയും ശേഷം ഇവരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തുന്നതുമാണ് ഇയാളുടെ രീതി. 25ൽ ഏറെ സ്ത്രീകളെ ഇയാൾ ഇത്തരത്തിൽ പീഡിപ്പിച്ചതായി പൊലീസ് പറയുന്നു.

ദൃശ്യങ്ങൾ കാട്ടി പണം ആവശ്യപ്പെടുകയും ലഹരിക്കടത്തിന് കൂട്ടുനിൽക്കണമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയുണ്ട്. ഇത്തരത്തിൽ ഇയാൾ പണം ആവശ്യപ്പെട്ട സ്ത്രീയുടെ പരാതിയെത്തുടർന്നാണ് പിടികൂടുന്നത്. സ്ത്രീയും മണികണ്ഠനുമായുള്ള സംഭാഷണത്തിന്റെ വിഡിയോ പൊലീസ് തെളിവായി ശേഖരിച്ചു. അതേസമയം, പിടിയിലായ മണികണ്ഠൻ ടിവികെ അംഗമാണെന്ന പ്രചാരണം തെറ്റാണെന്ന് ടിവികെ ജില്ലാ സെക്രട്ടറിയും മന്ത്രിയുമായ വിജയ് പാർഥിപൻ അറിയിച്ചു.

























