കൊച്ചി: മുഖ്യമന്ത്രി വിഡി സതീശന്റെ പുതിയ ‘പൂക്കി എക്സ്പ്രഷനെ’ വിമർശിച്ച് എഴുത്തുകാരി ശാരദക്കുട്ടി. മുഖ്യമന്ത്രിയുടെ വൈറൽ ആയ ആദ്യ ‘പൂക്കി എക്സ്പ്രഷ’നിലേക്കു നയിച്ച ചോദ്യം ഉന്നയിച്ച വ്ളോഗറെ കണ്ടപ്പോഴുള്ള പുതിയ മുഖഭാവമാണ് വിമർശനത്തിന് ഇടയാക്കിയിരിക്കുന്നത്. പുതിയ മുഖ്യമന്ത്രി ആയതുകൊണ്ടാണ് അന്നത്തെ എക്സ്പ്രഷൻ കണ്ട് ആളുകൾ അത്ഭുതപ്പെട്ടതെന്നും അന്നു കയ്യടിച്ചവർ പോലും ഇപ്പോൾ അയ്യേ എന്നു പറയുമെന്നും ശാരദക്കുട്ടി ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. മുഖ്യമന്ത്രി സലിം കുമാറിന്റെ സുഹൃത്തു മാത്രമായിരുന്നു, സലിം കുമാറല്ലെന്നും പോസ്റ്റിൽ വിമർശനമുണ്ട്.

കുറിപ്പ്:


ഇത് Al creation ആണെങ്കിൽ ഒന്നും പറയാനില്ല.
അല്ലെങ്കിൽ മഹാമോശം. ഒരിക്കൽ ഒരു expression കാണിച്ചപ്പോൾ ആൾക്കാർ അത്ഭുതപ്പെട്ടത് പുതിയ CM ആയതുകൊണ്ടാണ്. ഒരു CM നെ അങ്ങനെയൊന്നും കണ്ടിട്ടില്ലാത്തതു കൊണ്ടുണ്ടായ ‘ആദ്യരോമാഞ്ച കുഡ്മള’മായിരുന്നു അത്. അന്ന് cute എന്ന് കയ്യടിച്ചവർ പോലും ഇന്ന് ഇത് കണ്ടാൽ അയ്യേ എന്നുള്ളിലെങ്കിലും പറഞ്ഞു പോകും.
CM ആയതു കൊണ്ട് കയ്യടിക്കേണ്ടവർ ചിലരുണ്ടാകും.
CM അല്ലെങ്കിൽത്തന്നെയും ഇതൊരു മോശം പ്രവണതയാണ്. ഏതെങ്കിലും ഒരു വനിതാമന്ത്രി ആയിരിക്കേണ്ടിയിരുന്നു. പുകിൽ ആയേനെ.
CM ന് ഇഷ്ടമാകുമോ മറ്റൊരാൾ അദ്ദേഹത്തെ നോക്കി ഇങ്ങനെ കാണിച്ചാൽ ?
വീണ്ടും പറയട്ടെ ഇതൊരു Al creation ആയിരുന്നെങ്കിലെന്നാശിക്കുന്നു
CM മികച്ച നടനായിരുന്ന സലിം കുമാറിന്റെ സൃഹൃത്ത് മാത്രമാണ്. സിനിമയിലെ സലിം കുമാറല്ല. ആകുകയുമരുത്. അങ്ങയോടുള്ള ജനങ്ങളുടെ സ്നേഹം നിലനിന്നു കാണാൻ തന്നെയാണാഗ്രഹം.





















