സ്വർണവില വീണ്ടും കൂടി; പവന് ആയിരത്തിലേറെ രൂപയുടെ വർധന

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സ്വർണവില കൂടി. ഗ്രാമിന് 140 രൂപയാണ് കുറഞ്ഞത്. പവന് 1120 രൂപയും ഇന്ന് കൂടി. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വർണത്തിന് 13,180 രൂപയായി. 22 കാരറ്റ് സ്വർണത്തിന് ഇന്ന് 1,05,440 രൂപയുമായി. ഇന്നലെ സ്വർണവിലയിൽ വലിയ ചാഞ്ചാട്ടങ്ങളാണ് രേഖപ്പെടുത്തിയത്. രാവിലെ വില വർധിച്ചുവെങ്കിലും വൈകീട്ടോടെ ഗ്രാമിന് 135 രൂപയും പവന് 1080 രൂപയും ഇടിഞ്ഞിരുന്നു. യുഎസ് ഡോളർ ശക്തിപ്പെടുന്നതും, യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് വർദ്ധിപ്പിക്കുമെന്ന പ്രതീക്ഷകൾ വർദ്ധിക്കുന്നതും, ആഗോളതലത്തിൽ ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ ലഘൂകരിക്കുന്നതും സംസ്ഥാനത്ത് സ്വർണവിലയുടെ ഇടിവിന് കാരണമായിട്ടുണ്ട്.

ഇറാൻ-അമേരിക്ക സമാധാനകരാറിന്റെ പശ്ചാത്തലത്തിൽ സ്വർണവില ഉയരുമെന്ന് പ്രതീക്ഷിച്ചെങ്കിലും കാര്യമായ വർധന ഈ ആഴ്ചയിലുണ്ടായിട്ടില്ല. ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന ചലനങ്ങൾ കേരളത്തിലും പ്രതിഫലിക്കും. എന്നിരിക്കിലും ആഗോള വിപണിയിൽ വില കൂടിയാൽ കേരളത്തിലും കൂടണമെന്നില്ല.