അനുഗ്രഹിക്കാനെന്ന വ്യാജേനയെത്തി ലൈംഗികാതിക്രമം: ക്ഷേത്ര പൂജാരിക്കെതിരെ ഇന്ത്യന്‍ വംശജയായ മലേഷ്യന്‍ നടി

ക്വലാലംപുര്‍: ക്ഷേത്ര പൂജാരിക്കെതിരെ ലൈംഗികാതിക്രമ ആരോപണവുമായി നടിയും ടെലിവിഷന്‍ അവതാരകയുമായ ഇന്ത്യന്‍ വംശജ രംഗത്ത്. മലേഷ്യയിലെ ഒരു ക്ഷേത്രത്തിലെ പൂജാരിക്കെതിരെയാണ്‌ ലിഷാല്ലിനി കണാരന്‍ എന്ന നടി രംഗത്തെത്തിയിരിക്കുന്നത്. അനുഗ്രഹം നല്‍കാനെന്ന വ്യാജേനയാണ് ഇന്ത്യക്കാരനായ പൂജാരി തനിക്കെതിരെ അതിക്രമം നടത്തിയതെന്ന് ലിഷാല്ലിനി കണാരന്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ വെളിപ്പെടുത്തി. പുണ്യജലം തളിക്കാൻ എന്ന വ്യാജേന അടുത്തെത്തിയ പൂജാരി തന്നെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് ലിഷാലിനിയുടെ ആരോപണം.

പ്രതി ഇന്ത്യന്‍ പൗരനാണെന്നും ക്ഷേത്രത്തിലെ പൂജാരി അവധിയായതിനാല്‍ താത്കാലികമായി എത്തിയ ആളാണെന്നും സെപാങ് ജില്ലാ പോലീസ് മേധാവി എസിപി നോര്‍ഹിസാം ബഹാമന്‍ പറഞ്ഞതായി മലായ് മെയില്‍ റിപ്പോര്‍ട്ട് ചെയ്തു.