അനുപമ പരമേശ്വരനും ധ്രുവ് വിക്രമും ഡേറ്റിങ്ങിലോ? ചിത്രങ്ങൾ പുറത്ത്?

നടി അനുപമ പരമേശ്വരനും തമിഴ് താരം ചിയാൻ വിക്രമിന്റെ മകനും നടുമായ ധ്രുവ് വിക്രവും പ്രണയത്തിലെന്ന് റിപോർട്ടുകൾ. അനുപമ പരമേശ്വരനും ധ്രുവ് വിക്രമും ലിപ്‌ലോക്ക് ചെയ്യുന്നു എന്ന തരത്തിൽ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രങ്ങൾ ചൂണ്ടിക്കാണിച്ചാണ് അഭ്യൂഹങ്ങൾ ഉയരുന്നത്. ബ്ലൂമൂൺ എന്ന സ്‌പോട്ടിഫൈ ലിസ്റ്റിന്റെ സ്‌ക്രീൻ ഷോട്ട് ആണ് അനുപമയും ധ്രുവ് വിക്രമും എന്ന രീതിയിൽ പ്രചരിക്കുന്നത്. ചിത്രത്തിൽ അനുപമയുടെയും ധ്രുവിന്റെയും മുഖസാദൃശ്യമുള്ള രണ്ടുപേർ ചുംബിക്കുന്നതായാണ് കാണുന്നത്.

അനുപമ പരമേശ്വരനും ധ്രുവ് വിക്രമും എന്ന തരത്തിൽ രണ്ടുപേർ ചുംബിക്കുന്ന ചിത്രത്തിന്റെ സ്‌ക്രീൻ ഷോട്ട് സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. വിഷയത്തിൽ ഇരു താരങ്ങളും പ്രതികരിച്ചിട്ടില്ല. ചിത്രത്തിൽ ഉള്ളത് അനുപമയും ധ്രുവും അല്ല ഇത് വെറും ഊഹാപോഹങ്ങളാണെന്ന തരത്തിലുള്ള കമന്റുകളും എത്തുന്നുണ്ട്. ധ്രുവും അനുപമയും ഒരുമിച്ചഭിനയിക്കുന്ന ബൈസൺ എന്ന ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്. മാരി സെൽവരാജ് ആണ് ചിത്രത്തിന്റെ സംവിധായകൻ. ഇപ്പോൾ പ്രചരിക്കുന്ന സ്ക്രീൻഷോട്ട് ചിത്രത്തിന്റെ ഭാഗമാണോ എന്ന സംശയം ചിലർ പ്രകടിപ്പിക്കുന്നുണ്ട്.