പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സൈനികൻറെ ഭാര്യ ബിഗ് ബോസിലേക്ക് ? ചർച്ച നടക്കുന്നതായി റിപ്പോർട്ടുകൾ

മുംബൈ: ഹിന്ദി ബിഗ് ബോസ് സീസൺ 19ൽ പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട വ്യോമസേന ഉദ്യോഗസ്ഥൻ വിജയ് നർവാളിൻറെ ഭാര്യ ഹിമാൻഷി നർവാൾ മത്സരാർഥിയാകുമെന്ന് അഭ്യൂഹം. ബിഗ് ബോസ് ഒടിടി 2 വിജയി എൽവിഷ് യാദവിന്റെ സഹപാഠിയുമാണ് ഹിമാൻഷി നർവാൾ. ടെല്ലി ചക്കർ റിപ്പോർട്ട് അനുസരിച്ച്, ഹിമാൻഷിയുടെ കഥ പ്രേക്ഷകരിൽ ആഴത്തിൽ സ്വാധീനിക്കുമെന്ന് നിർമ്മാതാക്കൾ കരുതുന്നു. അവരെ ഷോയിലേക്ക് എത്തിക്കാൻ അണിയറക്കാർ ശ്രമിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

ബിഗ് ബോസ് 19 ലേക്ക് ഹിമാൻഷി നർവാളിനെ ഉൾപ്പെടുത്താനുള്ള ചർച്ചകൾ നടന്നുവെന്നും എന്നാൽ സ്ഥിരീകരണമില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഹിമാൻഷി നർവാൾ ബിഗ് ബോസ് ഹൗസിലേക്ക് വന്നാൽ, അവരുടെ സാന്നിധ്യം ഷോയ്ക്ക് വൈകാരികമായ മാനം നൽകുമെന്നും ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന മത്സരാർത്ഥികളിൽ ഒരാളായി അവർ മാറുമെന്നും പറയുന്നു.

2025 ഏപ്രിൽ 22 ന് കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ അവരുടെ ഭർത്താവ് നാവിക ഉദ്യോഗസ്ഥനായ വിനയ് നർവാൾ കൊല്ലപ്പെട്ടിരുന്നു. ഇരുവരും മധുവിധു ആഘോഷിക്കാനാണ് കശ്മീരിൽ എത്തിയത്. വെടിയേറ്റ ഭർത്താവിനരികിലിരുന്ന് സങ്കടത്തോടെ കരയുന്ന ഹിമാൻഷിയുടെ ഹൃദയഭേദകമായ ചിത്രങ്ങൾ പുറത്തുവന്നിരുന്നു.