കോട്ടയം: റോഡിൽ തേങ്ങ ഉടച്ച് ‘സ്വാമിയേ ശരണമയ്യപ്പാ’ വിളിച്ച് അവിടെ തന്നെ പിറന്നാൾ കേക്ക് മുറിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ. ചാണ്ടി ഉമ്മൻ എംഎൽഎ യുടെ നാൽപ്പതാം പിറന്നാളായിരുന്നു ഞായറാഴ്ച. റോഡ് ഉദ്ഘാടനച്ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് സാബു പുതുപ്പറമ്പിൽ, ബ്ലോക്ക് പ്രസിഡന്റ് ലതാ സലിമോൻ, ബ്ലോക്ക് പഞ്ചായത്തംഗം ജിനു കെ പോൾ, ജില്ലാ പഞ്ചായത്തംഗം സിനി മാത്യു, പഞ്ചായത്തംഗം കെ ബി ഗിരീശൻ തുടങ്ങിയവർ പങ്കെടുത്തു.

കഴിഞ്ഞ ദിവസം എംഎൽഎ ഓഫീസിലേയ്ക്ക് എൻഡിഎ പുതുപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റി മാർച്ച് നടത്തിയപ്പോൾ അവരോട് ചാണ്ടി ഉമ്മൻ കുശലം പറയുന്നത് വാർത്തയായിരുന്നു. മാർച്ചിനു ശേഷം പ്രതിഷേധിക്കാനെത്തിയ പ്രവർത്തകരുമായി കുശലം പറഞ്ഞും ചിരിച്ചും അവർക്കെതിരെ നടപടികൾ ഉണ്ടാവില്ലെന്നും ഉറപ്പു നൽകിയാണ് പറഞ്ഞയച്ചത്. വെള്ളിയാഴ്ച രാവിലെ 11ന് പുതുപ്പള്ളി വെട്ടത്തുകവലയിലെ ഓഫീസിനു മാർച്ച്. പുതുപ്പള്ളി മണ്ഡലത്തിൽ വികസന മുരടിപ്പ് ആരോപിച്ചായിരുന്നു എൻഡിഎ പുതുപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റി ചാണ്ടി ഉമ്മൻ എംഎൽഎയുടെ ഓഫിസിലേക്കു പ്രതിഷേധ മാർച്ച് നടത്തിയത്.

























