അഞ്ചാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; 16കാരനായ അയൽവാസിയടക്കം രണ്ടുപേർ പിടിയിൽ

പത്തനംതിട്ട: അടൂരിൽ അഞ്ചാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. കേസിൽ പ്രായപൂർത്തിയാകാത്ത ഒരാളടക്കം രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെൺകുട്ടിയുടെ അയൽവാസിയായ പതിനാറുകാരനും കൂട്ടുപ്രതി എറണാകുളം സ്വദേശി സുധീഷുമാണ് പൊലീസ് പിടിയിലായത്.

വായ പൊത്തിപ്പിടിച്ച് പതിനാറുകാരനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ബഹളം വച്ച കുട്ടിയുടെ കൂട്ടുകാരെ സുധീഷ് പിടിച്ചുവച്ചു. ശേഷം പെൺകുട്ടിയെ കാടുപിടിച്ചുകിടക്കുന്ന വീട്ടിലെത്തിച്ചാണ് പീഡിപ്പിച്ചത്. പോക്‌സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. അടൂരിൽ ഒരു ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു എറണാകുളം സ്വദേശിയായ യുവാവ്. അഞ്ചാം ക്ലാസുകാരി മറ്റു കൂട്ടുകാരികള്‍ക്കൊപ്പം നടന്നുവരുന്നതിനിടെ 16കാരനും എറണാകുളം സ്വദേശിയായ യുവാവും ചേര്‍ന്ന് തടഞ്ഞുവെക്കുകയായിരുന്നു. മറ്റുകുട്ടികളെ പേടിപ്പിച്ച് ഓടിച്ച ശേഷം അഞ്ചാം ക്ലാസുകാരിയെ വായ പൊത്തിപ്പിടിച്ച് അയൽവാസിയായ 16 കാരൻ സമീപത്തെ കാടുപിടിച്ച സ്ഥലത്തെ വീട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

പോക്സോ വകുപ്പുകള്‍ പ്രകാരം അടൂര്‍ ഡിവൈഎസ്‍പിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രായപൂര്‍ത്തിയാകാത്തയാളെ ജുവനൈൽ ബോര്‍ഡിന് മുമ്പാകെയും യുവാവിനെ മജിസ്ട്രേറ്റിന് മുമ്പാകെയും ഹാജരാക്കി.കായിക താരമായ ദളിത് വിദ്യാർത്ഥിനിയെ അഞ്ചു വർഷത്തിനിടെ 64 പേർ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവം അടുത്തിടെയാണ് പുറത്തുവന്നിരുന്നത്. അഞ്ചുവർഷമാണ് ഇത്തരത്തിൽ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടത്. പഠിക്കുന്ന സ്ഥാപനത്തിൽ നടത്തിയ കൗൺസിലിംഗിലാണ് പീഡനവിവരം വെളിപ്പെട്ടത്.