കൊച്ചി: മർദിച്ചെന്ന മുൻ മാനേജരുടെ പരാതിയിൽ നടൻ ഉണ്ണി മുകുന്ദനെതിരെ കേസെടുത്തു. എറണാകുളം ഇൻഫോപാർക്ക് പോലീസാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. പൊലീസ് പരാതിക്കാരനായ വിപിൻ കുമാറിന്റെ മൊഴി രേഖപ്പെടുത്തി. മറ്റൊരു നടന്റെ സിനിമയെ അഭിനന്ദിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടത് പ്രകോപനത്തിന് കാരണമായെന്നാണ് മൊഴി. ഉണ്ണി മുകുന്ദന് എതിരെ താരസംഘടനക്കും ഫെഫ്കക്കും പരാതി നൽകിയിട്ടുണ്ട്. ഉണ്ണിമുകുന്ദനെതിരെയുള്ള മാനേജരുടെ പരാതിയിൽ കൂടുതൽ അന്വേഷണം ഇന്ന് നടക്കും. മാനേജരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇൻഫോപാർക്ക് പൊലീസ് ഇന്നലെ കേസെടുത്തത്.

വിപിൻ കുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ സിനിമാ സംഘടനകളും അന്വേഷണം നടത്തും. മറ്റൊരു നടന്റെ സിനിമയെ പ്രശംസിച്ചു പോസ്റ്റിട്ടതിന് മർദിച്ചു എന്നാണ് പരാതി. ഫ്‌ളാറ്റിൽ വച്ച് മർദിക്കുകയും നിലത്തിട്ട് ചവിട്ടി എന്നും പരാതിയിൽ പറയുന്നു. ആശുപത്രിയിൽ ചികിത്സ തേടിയ ശേഷമാണ് പൊലിസിനെ സമീപിച്ചത്. ഇന്നലെയാണ് മാനേജർ ഇൻഫോ പാർക്ക് പൊലീസിൽ പരാതി നൽകിയത്.

























