ഹിജാബ് ധരിച്ച് ദീപിക പദുകോൺ; സൈബർ അറ്റാക്കുമായി സോഷ്യൽ മീഡിയ

അബുദാബി ടൂറിസം വകുപ്പിന്റെ പരസ്യത്തിൽ ഹിജാബ് ധരിച്ച് അഭിനയിച്ചതിന് പിന്നാലെ ദീപിക പദുകോണിനെതിരെ സൈബർ അറ്റാക്ക്. ഭർത്താവ് രൺവീർ സിംഗിനൊപ്പമാണ് ദീപിക പരസ്യത്തിൽ അഭിനയിച്ചിരിക്കുന്നത്. എന്നാൽ നിരവധി ആരാധകർ താരത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. മറ്റൊരു രാജ്യത്തിന്റെ സംസ്കാരത്തെ ബഹുമാനത്തോടെ നോക്കി കാണുന്ന ദീപികയ്ക്ക് അഭിനന്ദനങ്ങൾ എന്നാണ് ആരാധകർ പങ്കുവെക്കുന്ന കമന്റുകൾ. മസ്ജിദിൽ കയറിയത് കൊണ്ടാണ് അതിനോട് ബന്ധപ്പെട്ട അനുയോജ്യമായ വസ്ത്രങ്ങൾ ധരിച്ചിരിക്കുന്നത് എന്നാണ് ആരാധകർ പറയുന്നത്. ഇന്ത്യയിൽ അമ്പലങ്ങളിൽ കയറുമ്പോഴും ദീപിക അനുയോജ്യമായ വസ്ത്രങ്ങൾ ധരിക്കാറുണ്ടെന്നും ആരാധകർ ചൂണ്ടികാണിക്കുന്നു.

ഷാരുഖ് ഖാൻ നായകനായെത്തുന്ന ‘കിംഗ്’ ആണ് താരത്തിന്റെ പുതിയ ചിത്രം. കിംഗിന് വേണ്ടിയാണ് ദീപിക കൽക്കിയിൽ നിന്നും സ്വയം പിന്മാറിയത് എന്ന തരത്തിലും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.