കോട്ടയം ചിങ്ങവനത്ത് മദ്യലഹരിയിൽ റോഡിൽ യുവതിയുടെ അതിക്രമം

കോട്ടയം: മദ്യപിച്ച് റോഡിൽ പരാക്രമവുമായി യുവതി. കോട്ടയം ചിങ്ങവനത്ത് തിങ്കളാഴ്ച ആയിരുന്നു സംഭവം. മദ്യപിച്ച് കാറിൽ എത്തിയ യുവതി ആദ്യം സ്‌കൂട്ടർ യാത്രക്കാരനെ ഇടിച്ചു. ഇതിന് പിന്നാലെ യുവതിയും പ്രദേശവാസികളുമായി കയ്യാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു. ഇത്തിത്താനം സ്വദേശിയായ ജോമി ജോസഫ് ആണ് കാറോടിച്ചിരുന്നത്. മദ്യപിച്ച് വാഹനം ഓടിച്ചതിന് യുവതിക്കെതിരെ ചിങ്ങവനം പോലീസ് കേസെടുത്തു.