വിഴിഞ്ഞത്ത് തീരമണഞ്ഞ് സാൻ ഫെർണാണ്ടോ: വാട്ടർ സല്യൂട്ട് നൽകി വരവേറ്റ് കേരളം

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ തീരത്ത് ആദ്യ മദർഷിപ്പ് സാൻ ഫെർണാണ്ടോ എത്തി. ടഗ് ബോട്ടുകൾ സാൻ ഫെർണാണ്ടോയെ ആനയിച്ച് വിഴിഞ്ഞം തുറമുഖത്തേക്ക്. തുറമുഖ തീരത്ത് എത്തിയ മദർഷിപ്പിനെ വാട്ടർ നൽകി സ്വീകരണം നൽകി. ചരക്കുനിറച്ച 1960 കണ്ടൈനറുകളുമായാണ് മെർസ്‌കിന്റെ സാൻ ഫെർണാണ്ടോ എന്ന കപ്പൽ തീരത്ത് എത്തിയത്.

ജുലൈ രണ്ടിന് ചൈനയിലെ സിയാമെൻ തുറമുഖത്ത് നിന്നും പുറപ്പെട്ട കപ്പൽ കൊളംബോ വഴിയാണ് വിഴിഞ്ഞത്തെത്തുന്നത്. നാളെയാണ് ട്രയൽ റൺ നടക്കുക. ചരക്കുകൾ മാറ്റുന്നതിനായി ക്രെയിനുകൾ സജ്ജമാണ്. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര- സംസ്ഥാന മന്ത്രിമാരും ചേർന്നുള്ള സ്വീകരണ ചടങ്ങാണ് നാളെ നടക്കുന്നത്.

ബെർത്തിങ് നടപടികൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. ബെർത്തിങ് നടന്നതിന് ശേഷം ചരക്കിറക്കൽ ജോലികളും ആരംഭിക്കും. വിഴിഞ്ഞം തീരത്ത് സാൻ ഫെർണാണ്ടോ ഉടൻ നങ്കൂരമിടുമെന്നും അധികൃതർ അറിയിച്ചു.