തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ കുറവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 360 രൂപയും ഒരു ഗ്രാം സ്വർണത്തിന് 45 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 64200 രൂപയായി. ഗ്രാം ഒന്നിന് 8025 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ വിൽപ്പന പുരോഗമിക്കുന്നത്. അതേസമയം വെള്ളിവിലയിൽ ഇന്നും മാറ്റമില്ലാതെ തുടരുകയാണ്. ഗ്രാമിന് 108 രൂപയിലാണ് ഇന്ന് വിൽപ്പന നടക്കുന്നത്.

കഴിഞ്ഞ മാസം 22നാണ് പവൻ വില ആദ്യമായി അറുപതിനായിരം കടന്നത്. രൂപയുടെ മൂല്യമിടിവും സ്വർണ വിലയിൽ പ്രതിഫലിച്ചു. ട്രംപിന്റെ താരിഫ് ഭീഷണി സ്വർണവില അന്താരാഷ്ട്ര തലത്തിൽ തന്നെ കുത്തനെ ഉയരുന്നതിന് വഴിവച്ചു.

























