അമ്മയെ പിന്നിൽ നിന്ന് വെ*ട്ടി, ഗ്യാസുകുറ്റി കൊണ്ട് തലയ്ക്കടിച്ചും കൊ*ലപ്പെ*ടുത്തി; മാനസിക വെല്ലുവിളി നേരിടുന്ന യുവാവ് പിടിയിൽ

മലപ്പുറം: കൽപ്പകഞ്ചേരിയിൽ അമ്മയെ മകൻ വെ*ട്ടിക്കൊ*ലപ്പെടുത്തി. 62 വയസുള്ള ആമിനയാണ് കൊ*ല്ലപ്പെട്ടത്. സംഭവത്തിൽ മാനസിക വെല്ലുവിളി നേരിടുന്ന മകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൽപ്പകഞ്ചേരിയിലെ കാവുപുരയിലാണ് സംഭവം നടന്നത്. രാവിലെ ഏഴ് മണിയോടെയായിരുന്നു ക്രൂര കൊലപാതകം. ആമിനയും ഭർത്താവും മാനസിക വെല്ലുവിളി നേരിടുന്ന മകനുമാണ് ഒരു വീട്ടിൽ താമസിക്കുന്നത്. കൃത്യം നടക്കുന്ന സമയത്ത് ആമിനയുടെ ഭർത്താവ് ഇറച്ചിക്കടയിലേക്ക് ജോലി ചെയ്യുന്നതിനായി പോയിരിക്കുകയായിരുന്നു.

മകൻ ചില ആവശ്യങ്ങൾ പറഞ്ഞപ്പോൾ ആമിന അത് കേൾക്കാൻ കൂട്ടാക്കിയില്ല. ഇതിൽ കോപാകുലനായ മകൻ അടുക്കളയിലായിരുന്ന ആമിനയുടെ പിന്നിലൂടെ ചെന്ന് അപ്രതീക്ഷിതമായി ക*ത്തിയെടുത്ത് വെ*ട്ടുകയായിരുന്നു. വേദനകൊണ്ട് പുളഞ്ഞ ആമിനയെ മകൻ ഗ്യാസ്‌കുറ്റിയെടുത്ത് തലയ്ക്കടിക്കുകയും ചെയ്തു. ആമിന തത്ക്ഷണം മരിച്ചു. കൊ*ലയ്ക്ക് ശേഷവും മകൻ യാതൊരു കൂസലുമില്ലാതെ വീട്ടിൽ തന്നെയിരിക്കുകയായിരുന്നു. പിന്നീട് അയൽക്കാരാണ് പൊലീസിൽ വിവരമറിയിച്ചത്.