തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ സ്വർണം കാണാതായ സംഭവത്തിൽ ക്ഷേത്ര ജീവനക്കാർക്ക് നുണ പരിശോധന. ആറ് ക്ഷേത്രം ജീവനക്കാരെ നുണ പരിശോധനക്ക് വിധേയമാക്കും. ഫോർട്ട് പൊലീസ് കോടതിയിൽ അപേക്ഷ നൽകി. 108 പവൻ സ്വർണം കാണാതായ ശേഷം ക്ഷേത്ര മുറ്റത്ത് നിന്ന് കിട്ടിയതിലാണ് നടപടി. സ്വർണം കാണാതായതിന് പിന്നിൽ ജീവനക്കാർക്കിടയിലെ ഭിന്നതയാണോയെന്നാണ് സംശയം.

സംഭവത്തിൽ വിശദീകരണവുമായി ഭരണസമിതി രംഗത്തെത്തി. സ്വർണം മനപ്പൂർവമായി എടുത്തുകൊണ്ടുപോയി ഒളിച്ചുവയ്ക്കാൻ സാധ്യതയില്ലെന്ന് ഭരണസമിതി അംഗം ആദിത്യ വർമ്മ പറഞ്ഞു.

























