ഗൂഗിൾ ജെമിനിയുടെ ‘ബനാന എഐ സാരി ട്രെൻഡ്’ ഇൻസ്റ്റഗ്രാമിൽ തരംഗമാവുമ്പോൾ മുന്നറിയിപ്പുമായി യുവതി. എഐ ടൂൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് വ്യക്തമാക്കിക്കൊണ്ടായിരുന്നു യുവതി വീഡിയോ പങ്കുവച്ചത്. ഒരു ചിത്രം നൽകി പ്രോംപ്ട് നൽകിയാൽ വ്യത്യസ്ത മോഡലുകളിലുള്ള സാരികളണിഞ്ഞുള്ള ചിത്രങ്ങൾ നിർമിച്ച് നൽകുന്ന എഐ ടൂളാണ് ഗൂഗിൾ ജെമിനി നാനോ. ട്രെൻഡിനൊപ്പം ചേർന്നു സാരിയിലുള്ള സ്വന്തം ചിത്രം നൽകിയപ്പോൾ മറച്ചുവച്ചിരുന്നിട്ടും ശരീരത്തിലെ മറുക് തിരിച്ചറിഞ്ഞുവെന്നും അത് പുതിയ ചിത്രത്തിൽ ഉൾപ്പെടുത്തിയെന്നും യുവതി പറയുന്നു. ‘ മറച്ചു വച്ചിരുന്ന ഭാഗത്തെ മറുക് ജെമിനിക്ക് എങ്ങനെ അറിയാൻ കഴിയും?

ഇപ്പോഴും എനിക്ക് ഇത് എങ്ങനെ സംഭവിച്ചുവെന്ന് അറിയില്ല. ഈ വിവരം പങ്കുവെക്കാൻ ആഗ്രഹിച്ചു. സോഷ്യൽ മീഡിയയിലോ എഐ പ്ലാറ്റ്‌ഫോമുകളിലോ അപ്‌ലോഡ് ചെയ്യുന്നതെന്തും സുരക്ഷിതമായിരിക്കണമെന്നും യുവതി പറഞ്ഞു.

























