ഇടുക്കി: പൊലീസ് സ്റ്റേഷനിൽ ഒളി ക്യാമറ വച്ച് വനിത പൊലീസ് വസ്ത്രം മാറുന്ന ദൃശ്യങ്ങൾ പകർത്തി. ഇടുക്കി വണ്ടിപ്പെരിയാർ സ്റ്റേഷനിലാണ് സംഭവം. സംഭവത്തിൽ വൈശാഖ് എന്ന പൊലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു. സ്റ്റേഷനോട് ചേർന്ന് വനിത പൊലീസുകാർ വസ്ത്രം മാറുന്ന സ്ഥലത്താണ് ഒളി ക്യാമറ വച്ച് ദൃശ്യങ്ങൾ പകർത്തിയത്.

ദൃശ്യങ്ങൾ പൊലീസുകാരിക്ക് ഇയാൾ തന്നെ അയച്ചു നൽകുകയായിരുന്നു. തുടർന്ന് വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ പരാതിയിൽ വൈശാഖിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. എന്താണ് ഇയാളുടെ ഉദ്ദേശം എന്നതിൽ വ്യക്തത ഇല്ല. സംഭവത്തിൽ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി അന്വേഷണം ആരംഭിച്ചു.

























