ന്യൂഡൽഹി: ഇന്ത്യാ- പാക് സംഘർഷത്തിൻറെ പശ്ചാത്തലത്തിൽ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ടി20 മത്സരങ്ങൾ നിർത്തിവെയ്ക്കാൻ തീരുമാനം. ഒരാഴ്ചത്തേക്ക് മത്സരങ്ങൾ മാറ്റിവെയ്ക്കാനാണ് ബിസിസിഐ തീരുമാനിച്ചിരിക്കുന്നത്. അടിയന്തരമായി തീരുമാനം നടപ്പാക്കാനാണ് നിർദ്ദേശം.

ഡൽഹി ക്യാപിറ്റൽസും പഞ്ചാബ് കിങ്‌സും തമ്മിൽ വ്യാഴാഴ്ച ധർമശാലയിൽ നടക്കേണ്ടിയിരുന്ന മത്സരം വ്യോമാക്രമണ ഭീഷണിയെ തുടർന്ന് പാതിവഴിയിൽ ഉപേക്ഷിച്ചിരുന്നു. ഈ മത്സരത്തിൻറെ പുതുക്കിയ തീയതി പിന്നീട് അറിയിക്കും.


ഒരാഴ്ചയ്ക്ക് ശേഷം മത്സരങ്ങളുടെ പുതിയ സമയക്രമങ്ങളും വേദികളും സംബന്ധിച്ച വിവരങ്ങൾ അറിയിക്കുമെന്നാണ് ബിസിസിഐ അറിയിച്ചത്.























