പ്രമുഖ കോൺഗ്രസ് നേതാക്കൾ നാളെ ബിജെപിയിൽ ചേരും ; കെ സുരേന്ദ്രൻ

പത്തനംതിട്ട: പ്രധാനമന്ത്രിയുടെ വരവിന് മുന്നോടിയായി പ്രമുഖരായ കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ ചേരുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ വെളിപ്പെടുത്തല്‍. നാളെ തിരുവനന്തപുരത്ത് ഇവർ പാർട്ടിയിൽ ചേരും. വരും ദിവസങ്ങളിൽ ഇടത് മുന്നണികളിൽ നിന്നും കൂടുതൽ പേർ ബിജെപിയിൽ എത്തുമെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.

കെ ഫോൺ, കെ റെയിൽ അത് പോലെയാണ് കെ റൈസെന്നും കെ സുരേന്ദ്രൻ വിമര്‍ശിച്ചു. ഒന്നും കിട്ടാൻ പോകുന്നില്ല. കെ റൈസിലെ കെ എന്നാല്‍ എന്നാണ് അർത്ഥമെന്ന് സുരേന്ദ്രൻ പരിഹസിച്ചു. എസ്എഫ്ഐഒ അന്വേഷണം ഹൈക്കോടതിയിലെ തിരിച്ചടി വഴി പിണറായിയും കുടുംബവും കൂടുതൽ പ്രതിസന്ധിയിലായിയെന്നും അദ്ദേഹം വിമര്‍ശിച്ചു.