വിവാഹിതയായെന്ന വെളിപ്പെടുത്തലുമായി നടി ലെന. ഗഗൻയാൻ ബഹിരാകാശ യാത്രികരെ പ്രഖ്യാപിച്ച ദിവസം തന്നെ നടത്തിയ വെളിപ്പെടുത്തലിന് പിന്നില്‍ വലിയ ഒരു സര്‍പ്രൈസ് താരം ഒരുക്കിയിരുന്നു. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗൻയാൻ ബഹിരാകാശ യാത്രിക സംഘത്തിലെ എയർഫോഴ്സ് ഗ്രൂപ്പ് ക്യാപ്റ്റനും മലയാളിയുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരെയാണ് ലെനവിവാഹം കഴിച്ചത്. 2024 ജനുവരി 17-നാണ് താനും പ്രശാന്ത് ബാലകൃഷ്ണനും തമ്മിലുള്ള വിവാഹം നടന്നതെന്നും ബഹിരാകാശ യാത്രികരെ പ്രധാനമന്ത്രി പ്രഖ്യാപിച്ചതിന് ശേഷം ഈ വിവരം പുറത്തറിയിക്കാനാണ് താൻ കാത്തിരുന്നതെന്നും ലെന പറഞ്ഞു. വിവാഹ ചിത്രങ്ങളും താരം സമൂഹമാദ്ധ്യമങ്ങൾ വഴി പങ്കുവെച്ചിട്ടുണ്ട്.
























