തിരുവനന്തപുരത്ത് ലീഡ് തിരികെ പിടിച്ച് ശശി തരൂർ

തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂർ ലീഡ് തിരിച്ച് പി‍ടിച്ചു. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന മണ്ഡലത്തിൽ 192 വോട്ടുകൾക്കാണ് ലീഡ് ചെയ്യുന്നത്.23000 ത്തിലേറെ വോട്ടിന് മുന്നേറിയ രാജീവ് ചന്ദ്രശേഖറിനെ തീരദേശ വോട്ടിന്‍റെ കരുത്തിലാണ് തരൂർ പിന്നിലാക്കിയത്. ലീഡ് വർധിപ്പിച്ച തരൂ‍ർ ഇപ്പോൾ പതിനായിരത്തിലേറെ വോട്ടിന് മുന്നിലാണ്. നിലവിൽ തരൂർ 13666 വോട്ടിനാണ് മുന്നിട്ടുനിൽക്കുന്നത്.എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി പന്ന്യൻ രവീന്ദ്രന് ഒരു ഘട്ടത്തില്‍ രണ്ടാം സ്ഥാനത്ത് എത്താൻ കഴിഞ്ഞത് ഒഴിച്ചാല്‍ ശശി തരൂരും രാജീവ് ചന്ദ്രശേഖറും തമ്മിലാണ് മത്സരം നടക്കുന്നത്.