തിരുവനന്തപുരം കോർപറേഷനിൽ 5 വർഷത്തേക്ക് ബിജെപി സേഫ് ആണെന്ന് മേയർ വിവി രാജേഷ്

തിരുവനന്തപുരം: കോർപറേഷനിൽ അഞ്ചു വർഷത്തേക്ക് ബിജെപി ഏറ്റവും സേഫ് ആണെന്ന് മേയർ വിവി രാജേഷ്. ഈ മാസം 29 ന് കൗൺസിൽ യോഗം നടക്കുമെന്നും പ്രതിപക്ഷത്തിൻ്റെ അവിശ്വാസം വരട്ടെ നേരിടുമെന്നും വിവി രാജേഷ് പ്രതികരിച്ചു. തിരുവനന്തപുരം കോർപ്പറേഷനിൽ ഇന്നലെയുണ്ടായ എൽഡിഎഫ്-ബിജെപി കൺസിലർമാർ തമ്മിലുള്ള സംഘർഷത്തിലും തുടർ സംഭവങ്ങളിലും മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മേയർ.

കാലിന് പൊട്ടൽ ഇല്ല. ഡിസ്ലോക്കേഷൻ ഉണ്ട്. ഡെപ്യൂട്ടി മേയർക്ക് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. രാത്രിയോടെ ഡിസ്ചാർജ് ആയി. മേയർ ഓഫീസിൽ വരുന്നത് തടയുന്നത്, ജനങ്ങളെ ബുദ്ധിമുട്ടിക്കലാണ്. ഓഫീസ് പ്രവർത്തനം തടസ്സപ്പെടുത്തുന്നത് സമ്മതിക്കില്ല. കൗൺസിലർമാർ അല്ലാത്ത പൊതുപ്രവർത്തകർ നഗരസഭയ്ക്ക് ഉള്ളിൽ കയറി സമരം ചെയ്യരുത്. ശിവൻകുട്ടി പറയുന്നത് കോമഡിയാണ്. കൗൺസിലർ സുഗതന്റെ ജാമ്യത്തിനായി കോടതിയെ സമീപിക്കുമെന്നും മേയർ പറഞ്ഞു.

ജനാധിപത്യപരമായ സമരങ്ങൾ നടക്കട്ടെ. സംഘർഷത്തിൽ കേസുകൾ വരുമെന്നും മേയർ പറഞ്ഞു. സ്മാർട്ട് സിറ്റിയുമായി ബന്ധപ്പെട്ട എല്ലാ നിർമ്മാണത്തിലും ഫോറൻസിക് പരിശോധന വേണമെന്ന് സർക്കാരിനോട് കോർപറേഷൻ ആവശ്യപ്പെടും. ചീഫ് സെക്രട്ടറിയോട് ഇക്കാര്യം ആവശ്യപ്പെടും. ഫോറൻസിക് ഓഡിറ്റിംഗ് ആവശ്യപ്പെടുമെന്നും മേയർ പറഞ്ഞു. മാലിന്യനീക്കത്തിൽ കെ മുരളീധരൻ പറഞ്ഞതിന് മറുപടി പറയുന്നില്ല. പ്രശ്നങ്ങളെ തമാശയാക്കാനും കമന്റ് അടിക്കാനുമില്ല. നിലവിലെ സിസ്റ്റത്തിൽ നിന്ന് കൊണ്ട് മനുഷ്യസാധ്യമായ എല്ലാം ചെയ്യുന്നുണ്ട്. പ്രധാന പ്രശ്നങ്ങളിൽ പരിഹാം കാണാൻ കോൺക്ലേവ് നടത്തുമെന്നും വിവി രാജേഷ് പറഞ്ഞു.