നാദിർഷയുടെ മകളുടെ പിറന്നാൾ ആഘോഷമാക്കി മീനാക്ഷിയും നമിതയും

നാദിർഷയുടെ മകൾ ഖദീജയുടെ പിറന്നാൾ ആഘോഷിച്ച് മീനാക്ഷി ദിലീപും നമിത പ്രമോദും. പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങളും വിഡിയോയുമെല്ലാം പ്രേക്ഷകരുടെ ഇടയിലും വൈറലാണ്. മീനാക്ഷിയും നമിതയും മാത്രമല്ല സാനിയ അയ്യപ്പനും അപർണ തോമസുമെല്ലാം ആഘോഷത്തിൽ പങ്കെടുത്തിരുന്നു.

മനോഹരമായൊരു പാട്ടുമായാണ് ഖദീജ സ്റ്റേജിലേക്കെത്തിയത്. പാടുന്നതിനിടയിൽ മീനാക്ഷിയെ നോക്കുന്ന ഖദീജയെ വിഡിയോയിൽ കാണാം. മീനാക്ഷിയുടെ ചിരി കണ്ടതോടെ ഖദീജ പാട്ട് നിർത്തുകയായിരുന്നു.