ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ കമാന്‍ഡോയുടെ കൈയില്‍ നിന്ന് അബദ്ധത്തില്‍ വെടി പൊട്ടി

തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ തോക്ക് വൃത്തിയാക്കുന്നതിനിടെ വെടി പൊട്ടി. കമാന്‍ഡോയുടെ കൈവശം ഉണ്ടായിരുന്ന തോക്കില്‍ നിന്നാണ് അബദ്ധത്തില്‍ വെടി പൊട്ടിയത്. ക്ഷേത്രത്തിന്റെ സുരക്ഷാ ചുമതലയുള്ള ഡെപ്യൂട്ടി കമാന്‍ഡന്റ് സംഭവത്തില്‍ അന്വേഷണം തുടങ്ങി.

രാവിലെ ഡ്യൂട്ടി മാറുന്നതിന്റെ ഭാഗമായി ആയുധം വൃത്തിയാക്കുന്നതിനിടെയാണ് സംഭവം. അപകടം ഉണ്ടാവാതിരിക്കാന്‍ നിലത്തേക്ക് ചൂണ്ടിയാണ് തോക്ക് വൃത്തിയാക്കാറുള്ളത്. അതിനാല്‍ തറയിലാണ് വെടിയുണ്ട പതിച്ചത്.