രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കാനുള്ള നീക്കത്തെ എതിർത്ത് യു.ഡി.എഫ്

തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കാനുള്ള നീക്കത്തെ എതിർത്ത് യു.ഡി.എഫ്. നിയമസഭാ എത്തിക്സ് കമ്മിറ്റിയിൽ എതിർപ്പറിയിച്ചു. കുറ്റാരോപിതരെ അയോഗ്യരാക്കുന്ന കീഴ്‌വഴക്കമില്ലെന്നാണ് കോൺഗ്രസ് നിലപാട്. ഘടകകക്ഷികളും തീരുമാനത്തോട് യോജിച്ചു. യുഡി.എഫ് പാർലമെന്ററി പാർട്ടി യോഗത്തിലാണ് അയോഗ്യതാ നീക്കത്തെ എതിർക്കാൻ തീരുമാനിച്ചത്.

അതേസമയം, രാഹുലിനെ പാർട്ടിയിൽനിന്ന് പുറത്താക്കിയ നടപടിയിൽ മാറ്റമില്ലെന്നു നേതൃത്വം വ്യക്തമാക്കി. രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കുന്നതിലെ കോൺഗ്രസ് എതിർപ്പിൽ അദ്ഭുതമില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രതികരിച്ചു.