ഒറ്റയ്ക്ക് മടുത്തു, കൂട്ട് വേണം: വിവാഹിതയാകാൻ ആഗ്രഹിക്കുന്നുവെന്ന് രേണു

വീണ്ടും വിവാഹിതയാകാൻ ആ​ഗ്രഹിക്കുന്നുവെന്ന് അന്തരിച്ച ഹാസ്യതാരം കൊല്ലം സുധിയുടെ ഭാര്യ രേണു സുധി. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് തനിക്കിനി ഒരു കൂട്ട് വേണമെന്ന ആഗ്രഹം രേണു പരസ്യമായി പങ്കുവെച്ചത്. ‘‘ഒറ്റയ്ക്കു ജീവിച്ചു മടുത്തു. എന്നെ മനസ്സിലാക്കുന്ന, എന്നെ നോക്കുന്ന, എന്റെ മക്കളെ സ്നേഹിക്കുന്ന ഒരാളെ വേണമെന്ന് തോന്നിത്തുടങ്ങി. ഒരു കൂട്ട് വേണമെന്ന് മനസ്സ് ആഗ്രഹിക്കുന്നു.’’ രേണു സുധി ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചു.

ആഗ്രഹിക്കുന്നത് പോലെയൊരാൾ വന്നാൽ ഇനിയൊരു വിവാഹം സംഭവിച്ചേക്കുമെന്ന് നേരത്തെ രേണു പറഞ്ഞിരുന്നു. വിവാഹം കഴിഞ്ഞാൽ ഇപ്പോഴത്തെ വീട്ടിലേക്ക് പോവില്ല, അദ്ദേഹത്തിനൊപ്പമായി വേറെയൊരു വീട്ടിലേക്കായിരിക്കും പോവുന്നത്. അതുപോലെ പേരിലെ സുധിയും മാറ്റും. സുധിച്ചേട്ടനുമായുള്ള വിവാഹ ശേഷമാണ് പേരിനൊപ്പം സുധി എന്ന് ചേർത്തത്. ഇപ്പോഴും അദ്ദേഹത്തിന്റെ ഭാര്യയാണ്. അതുകൊണ്ടാണ് പേര് അതുപോലെ നിലനിർത്തുന്നത്്. ഭാവിയിൽ അതിലും മാറ്റങ്ങൾ വന്നേക്കാമെന്നും രേണു വ്യക്തമാക്കിയിരുന്നു.

2023 ജൂൺ അഞ്ചിനുണ്ടായ വാഹനാപകടത്തിലാണ് കൊല്ലം സുധി അന്തരിക്കുന്നത്. താൻ വീണ്ടും വിവാഹിതയാകാൻ സാധ്യതയുണ്ടെന്നും തലയിൽ തട്ടമിടാൻ സാധ്യതയുണ്ടെന്നും രേണു പറഞ്ഞത് വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. ഇപ്പോൾ തന്റെ ആഗ്രഹം വ്യക്തമായി തുറന്നു പറഞ്ഞിരിക്കുകയാണ് രേണു സുധി.