കാവിക്കൊടിയെ ദേശീയ പതാകയാക്കണമെന്ന് ബിജെപി നേതാവ് എൻ ശിവരാജൻ. ഭാരതാംബ വിവാദത്തിൽ പുഷ്പാർച്ചനയ്ക്കുശേഷം പ്രതികരിക്കുമ്പോഴായിരുന്നു ശിവരാജന്റെ പരാമർശം. മന്ത്രി ശിവൻകുട്ടിയെ ‘ശവം കുട്ടി’ എന്നും ശിവരാജൻ ആക്ഷേപിച്ചു. ദേശീയപതാകയ്ക്ക് സമാനമായ പതാക രാഷ്ട്രീയ പാർട്ടികൾ ഉപയോഗിക്കുന്നത് നിരോധിക്കണമെന്നും ശിവരാജൻ പറഞ്ഞു.

സിപിഐഎം പച്ച പതാക ഉപയോഗിക്കട്ടെയെന്നും ഇന്ത്യൻ ചരിത്രമറിയാത്ത സോണിയാഗാന്ധിയും രാഹുൽഗാന്ധിയും ഇറ്റാലിയൻ കൊടി ഉപയോഗിക്കട്ടെയെന്നും ശിവരാജൻ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് പ്രതികരിച്ചു.

























