പ്രസാദ് ഇ ഡി ശബരിമല മേൽശാന്തി; എം ജി മനു നമ്പൂതിരി മാളികപ്പുറം മേൽശാന്തി

പത്തനംതിട്ട: ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുത്തു. തൃശൂർ ചാലക്കുടി ഏറന്നൂർ മനയിലെ പ്രസാദ് ഇ ഡി ശബരിമല മേൽശാന്തി. നിലവിൽ ആറേശ്വരം ശ്രീധർമ്മ ശാസ്ത ക്ഷേത്രത്തിലെ പൂജാരിയാണ്. പന്തളം കൊട്ടാരത്തിലെ കശ്യപ് വർമയാണ് നറുക്കെടുത്തത്. 14 പേരിൽ നിന്നാണ് പ്രസാദിനെ തിരഞ്ഞെടുത്തത്. പട്ടികയിലെ ഒൻപതാമത്തെ പേരുകാരനാണ് ഇദ്ദേഹം.

ഹൈക്കോടതിയുടെ കൃത്യമായ മേൽനോട്ടത്തിലാണ് ശബരിമല മേൽശാന്തി നറുക്കെടുപ്പ് നടന്നത്. പന്തളം കൊട്ടാരത്തിലെ ഇളംമുറക്കാരായ കശ്യപ് വർമ്മയാണ് നറുക്കെടുത്തത്.

മാളികപ്പുറം മേൽശാന്തിയായി കൊല്ലം കൂട്ടിക്കട സ്വദേശി എം ജി മനു നമ്പൂതിരി തിരഞ്ഞെടുക്കപ്പെട്ടു. മൈഥിലി വർമയാണ് നറുക്കെടുത്തത്.