നടൻ ഷൈൻ ടോം ചാക്കോയ്ക്ക് എതിരെ കർശന നടപടിയെടുക്കുമെന്ന് നിർമാതാവും ഫിലിം ചേംബർ ജനറൽ സെക്രട്ടറിയുമായ സജി നന്ത്യാട്ട്. ‘എല്ലാ സിനിമ സെറ്റുകളിലും ഇന്റേണൽ കമ്മിറ്റി രൂപികരിച്ചിട്ടുണ്ട്. അത് കൃത്യമായി നടപ്പിലാക്കുന്നുണ്ട്. പരാതിയുയർന്നപ്പോൾ വിൻസിയെ വിളിച്ചിരുന്നു. ചിത്രത്തിന്റെ സംവിധായകൻ ഈ നടനെ താക്കീത് ചെയ്തിരുന്നു. ചിത്രത്തിന്റെ പിന്നണിപ്രവർത്തകരെല്ലാം വിൻസിക്കൊപ്പം നിക്കും. അടിയന്തരമായി കമ്മിറ്റി വിളിക്കാൻ ജി.സുരേഷ് കുമാർ നിർദേശം നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ ശക്തമായ നടപടിയെടുക്കും. നിലവിൽ നടക്കുന്ന പ്രൊജക്ടുകൾ നടക്കട്ടെ. പുതുതായി ഒരു പ്രൊജക്ടും ഏറ്റെടുക്കാൻ അനുവദിക്കില്ല. ശുദ്ധികലശം മുന്നോട്ട് കൊണ്ടുപോകും. ഒരു വിട്ടുവീഴ്ചയും ചെയ്യില്ല’,സജി നന്ത്യാട്ട് പറഞ്ഞു.

‘സൂത്രവാക്യം’ എന്ന സിനിമയുടെ ലൊക്കേഷനിൽ വെച്ച് ഷെെൻ ടോം ചാക്കോയിൽ നിന്നും മോശം അനുഭവം നേരിടേണ്ടി വന്നുവെന്ന് ചൂണ്ടികാട്ടിയാണ് വിൻസി ഫിലിം ചേംബറിന് പരാതി നൽകിയത്.

























